കൊടുവായൂർ: സംഭരിച്ചനെല്ലിന്റെ വില 48 മണിക്കുറിനകം നൽകണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവായൂർ സർവീസ് സഹകരണ ബാങ്കിന്റെ മുന്നിൽ ധർണ നടത്തി. ബിജെപി മേഖല സെക്രട്ടറി കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നെന്മാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ആർ. രമേശ്, ജില്ലാ ജനറൽ സെക്രട്ടറി സി. അംബുജാക്ഷൻ, കെ. സുമംഗല, എം.എ. ഹരിദാസ്, എ. ചെന്താമരാക്ഷൻ, അനിൽ ആലിങ്കൽ, കെ. പ്രദീപ്, ബി. ദിനേശ്, പി. മണികണ്ഠൻ, കെ. പ്രമോദ്, എ. കണ്ണദാസൻ. പി.ആർ. സുനിൽ, എസ്. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.